Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : News Fake

സ്വ​ർ​ണം വി​റ്റി​ട്ടി​ല്ല; വാ​ർ​ത്ത​ക​ൾ വ്യാ​ജം: ആ​ർ​ബി​ഐ

ന്യൂ​​ഡ​​ൽ​​ഹി: പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷ​​വുമാ​​യി ബ​​ന്ധ​​പ്പെ​​ട്ട സാ​​ന്പ​​ത്തി​​ക സ​​മ്മ​​ർ​​ദ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്ത​​ക​​ർ​​ച്ച ത​​ട​​യാ​​നും വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രം ഉ​​യ​​ർ​​ത്താ​​നു​​മാ​​യി റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ വ​​ൻ​​തോ​​തി​​ൽ സ്വ​​ർ​​ണം വി​​റ്റ​​ഴി​​ച്ചെ​​ന്ന അ​​ന്താ​​രാ​​ഷ്‌ട്ര മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ റി​​പ്പോ​​ർ​​ട്ട് ത​​ള്ളി കേ​​ന്ദ്രസ​​ർ​​ക്കാ​​രും ആ​​ർ​​ബി​​ഐ​​യും.

മേ​​യ് 22ന് ​​അ​​വ​​സാ​​നി​​ച്ച ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ ആ​​ർ​​ബി​​ഐ 1,200 കോ​​ടി ഡോ​​ള​​റി​​ന്‍റെ (12 ബി​​ല്യ​​ണ്‍) സ്വ​​ർ​​ണം വി​​റ്റ​​ഴി​​ച്ചെ​​ന്നും 750 കോ​​ടി ഡോ​​ള​​റി​​ന്‍റെ (7.5 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ) വി​​ദേ​​ശ ക​​റ​​ൻ​​സി ആ​​സ്തി​​ക​​ൾ വാ​​ങ്ങു​​ക​​യും ചെ​​യ്തു​​വെ​​ന്നാ​​ണ് ബ്ലൂം​​ബെ​​ർ​​ഗ് ഇ​​ക്ക​​ണോ​​മി​​ക്സ് പു​​റ​​ത്തു​​വി​​ട്ട റി​​പ്പോ​​ർ​​ട്ട്. എ​​ന്നാ​​ൽ, ഈ ​​വാ​​ർ​​ത്ത പൂ​​ർ​​ണ​​മാ​​യും തെ​​റ്റാ​​ണെ​​ന്നും രാ​​ജ്യ​​ത്തി​​ന്‍റെ പ​​ക്ക​​ലു​​ള്ള ഭൗ​​തി​​ക സ്വ​​ർ​​ണശേ​​ഖ​​ര​​ത്തി​​ൽ യാ​​തൊ​​രു കു​​റ​​വും വ​​ന്നി​​ട്ടി​​ല്ലെ​​ന്നും ആ​​ർ​​ബി​​ഐ ഒൗ​​ദ്യോ​​ഗി​​ക പ്ര​​സ്താ​​വ​​ന​​യി​​ലൂ​​ടെ വ്യ​​ക്ത​​മാ​​ക്കി.

രാ​​ജ്യ​​ത്തി​​ന്‍റെ ഭൗ​​തി​​ക സ്വ​​ർ​​ണ ശേ​​ഖ​​രം നി​​ല​​വി​​ൽ 880.52 ട​​ണ്ണാ​​യി ത​​ന്നെ തു​​ട​​രു​​ക​​യാ​​ണെ​​ന്ന് ആ​​ർ​​ബി​​ഐ അ​​റി​​യി​​ച്ചു. ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ (2024-25) ക​​ണ​​ക്കു​​ക​​ളു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ സ്വ​​ർ​​ണ ശേ​​ഖ​​ര​​ത്തി​​ൽ നേ​​രി​​യ വ​​ർ​​ധ​​ന​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്.

2025 മാ​​ർ​​ച്ച് 31ലെ ​​ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് 879.58 ട​​ണ്ണാ​​യി​​രു​​ന്നു ആ​​ർ​​ബി​​ഐ​​യു​​ടെ സ്വ​​ർ​​ണ ശേ​​ഖ​​രം. ഇ​​തി​​ൽ നി​​ന്നാ​​ണ് നി​​ല​​വി​​ലെ സ്വ​​ർ​​ണ സ​​ന്പാ​​ദ്യം 880.52 ട​​ണ്ണി​​ലേ​​ക്ക് ഉ​​യ​​ർ​​ന്ന​​ത്. അ​​താ​​യ​​ത്, ഒ​​രു വ​​ർ​​ഷ​​ത്തി​​നി​​ടെ സ്വ​​ർ​​ണ ശേ​​ഖ​​ര​​ത്തി​​ൽ 0.94 ട​​ണ്ണി​​ന്‍റെ വ​​ർ​​ധ​​ന ഉ​​ണ്ടാ​​യി. മൊ​​ത്തം സ്വ​​ർ​​ണ ശേ​​ഖ​​ര​​ത്തി​​ൽ 312.32 മെ​​ട്രി​​ക് ട​​ണ്‍ ഇ​​ഷ്യൂ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ന്‍റെ കീ​​ഴി​​ലും ബാ​​ക്കി 568.20 ട​​ണ്‍ ബാ​​ങ്കിം​​ഗ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ലു​​മാ​​ണ് സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

പ്ര​​സ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ബ്യൂ​​റോ​​യു​​ടെ പി​​ഐ​​ബി ഫാ​​ക്ട് ചെ​​ക്ക് വി​​ദേ​​ശ​​മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​വാ​​ദം വ്യാ​​ജ​​മാ​​ണെ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്കു​​ക​​യും ഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​ര​​ത്തി​​ൽ സ്വ​​ർ​​ണ​​ത്തി​​ന്‍റെ പ​​ങ്ക് വ​​ലി​​യ രീ​​തി​​യി​​ൽ വ​​ർ​​ധി​​ച്ച​​താ​​യും ചൂ​​ണ്ടി​​ക്കാ​​ട്ടി. 2025 സെ​​പ്റ്റം​​ബ​​ർ അ​​വ​​സാ​​നം 13.92 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്ന​​ത് 2026 മാ​​ർ​​ച്ച് 31 ന് 16.70 ​​ശ​​ത​​മാ​​ന​​വും മേ​​യ് 22ന് 16.85 ​​ശ​​ത​​മാ​​ന​​വു​​മാ​​യി.

മേ​​യ് മാ​​സ​​ത്തി​​ൽ രൂ​​പ​​യു​​ടെ മൂ​​ല്യം സ​​ർ​​വ​​കാ​​ല താ​​ഴ്ച​​യി​​ലേ​​ക്ക് പോ​​യ​​പ്പോ​​ൾ വി​​ദേ​​ശ​​നാ​​ണ്യ വി​​പ​​ണി​​യി​​ൽ ആ​​ർ​​ബി​​ഐ ഇ​​ട​​പെ​​ട്ടി​​രു​​ന്നു. എ​​ന്നാ​​ൽ ഇ​​തി​​നാ​​യി സ്വ​​ർ​​ണം വി​​ൽ​​ക്കു​​ക​​യ​​ല്ല, മ​​റി​​ച്ച് 750 കോ​​ടി ഡോ​​ള​​റി​​ന്‍റെ വി​​ദേ​​ശ ക​​റ​​ൻ​​സി ആ​​സ്തി​​ക​​ൾ വാ​​ങ്ങു​​ക​​യാ​​ണ് ചെ​​യ്ത​​തെ​​ന്ന് വി​​പ​​ണി വി​​ദ​​ഗ്ധ​​ർ വി​​ല​​യി​​രു​​ത്തു​​ന്നു. 2026 മാ​​ർ​​ച്ച് 31ലെ ​​ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ഇ​​ന്ത്യ​​യു​​ടെ മൊ​​ത്തം വി​​ദേ​​ശ​​നാ​​ണ്യ ശേ​​ഖ​​രം 691.11 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​ണ്. മു​​ൻ​​വ​​ർ​​ഷ​​മി​​ത് 668.33 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി​​രു​​ന്നു.

Latest News

Corehub Up